പിജെ കുര്യന്റെ തര്‍ജമ പാളി; വിളിച്ചു ചേര്‍ത്തുനിര്‍ത്തി രാഹുല്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 16th April 2019 05:39 PM  |  

Last Updated: 16th April 2019 05:39 PM  |   A+A-   |  

 


പത്തനംതിട്ട: പത്തനാപുരത്ത് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത ജ്യോതി വിജയകുമാര്‍ കൃത്യത കൊണ്ട് കയ്യടിനേടിയപ്പോള്‍ പത്തനംതിട്ടയില്‍ പിജെകുര്യന്റെ തര്‍ജമ വേണ്ടത്ര ശോഭിച്ചില്ല.മൈക്കിന് ശബ്ദമില്ലാത്തതും, തര്‍ജമയിലെ പിഴവുകള്‍ കൊണ്ടും പ്രസംഗത്തിന്റെ ഒഴുക്ക് ഇടക്കിടെ തടസപ്പെട്ടു. പലപ്പോഴും രാഹുല്‍ അതൃപ്തി പ്രകടമാക്കുകയും ചെയ്തു. 

താന്‍ സംസാരിച്ച മൈക്കിന് ശബ്ദം പോര എന്ന് രാഹുല്‍ പരാതിയും പറഞ്ഞു. ഒടുവില്‍ തന്റെ മൈക്കുമെടുത്ത് പരിഭാഷകന്‍ പിജെ കുര്യന്‍ രാഹുലിന് തൊട്ട് അടുത്ത് എത്തി.ഒടുവില്‍ രാഹുല്‍ ഗാന്ധിതന്നെ കുര്യനെ വിളിച്ച് അടുത്ത് നിര്‍ത്തി. ഏതാണ്ട് മുന്നോളം തവണ കുര്യന് വേണ്ടി രാഹുല്‍ താന്‍ പറഞ്ഞത് ആവര്‍ത്തിക്കേണ്ടിവന്നു. 

പരിഭാഷയ്ക്കിടെ കേന്ദ്രസര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ കുര്യന്‍ തന്റെ പരിഭാഷയില്‍ വിട്ടുപോവുകയും ചെയ്തു.