രാഹുലിന് വേണ്ടി വോട്ട് ചോദിക്കാന്‍ സിദ്ദു വരും; മലപ്പുറത്ത് ക്രിക്കറ്റും കളിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2019 10:59 PM  |  

Last Updated: 16th April 2019 10:59 PM  |   A+A-   |  

navjot-singh-sidhu

മലപ്പുറം: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയായ പഞ്ചാബ് മന്ത്രി നവ്‌ജ്യോദ് സിങ് സിദ്ദു. ഭാര്യക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതിനെ ചൊല്ലിയായിരുന്നു ഉടക്ക്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിദ്ദുവും എത്തും.

തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമല്ല, മലപ്പുറത്തെത്തി ക്രിക്കറ്റും കളിച്ചാവും അദ്ദേഹം മടങ്ങുക. വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂര്‍, ഏറനാട് മേഖലകളിലാണ് സിദ്ദു വരുന്നത്. 18ന് മലപ്പുറത്ത് എത്തുന്ന സിദ്ദു എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ ബാറ്റുമായി കളിക്കുവാന്‍ ഇറങ്ങും. 

18ന് വൈകീട്ട് അഞ്ച് മണിക്കാണ് കളി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാലും എവിടെ എത്തിയാലും ക്രിക്കറ്റ് ഉപയോഗിച്ച് ആളുകളെ ആകര്‍ശിക്കുവാനുള്ള കളി സിദ്ദു പുറത്തെടുക്കും. മലപ്പുറത്തെ യുവാക്കളുമായിട്ടാണ് മന്ത്രിയുടെ കളി. കളിക്ക് പിന്നാലെ നിലമ്പൂര്‍ ചുങ്കത്തറയിലെ പ്രചാരണ യോഗത്തില്‍ സിദ്ദു സംസാരിക്കും.