'അത് ജിഹാദിയുടെ വിത്ത്'; കേരളം കൈകോര്‍ത്ത കുഞ്ഞുജീവന് നേരെ വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ പ്രവര്‍ത്തകന്‍; പ്രതിഷേധം

കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റിയ സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്
'അത് ജിഹാദിയുടെ വിത്ത്'; കേരളം കൈകോര്‍ത്ത കുഞ്ഞുജീവന് നേരെ വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ പ്രവര്‍ത്തകന്‍; പ്രതിഷേധം

ന്ന് കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചത് 15 ദിവസം മാത്രമുള്ള കുഞ്ഞിന് വേണ്ടിയായിരുന്നു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പാഞ്ഞ ആംബുലന്‍സിന് പിന്നാലെയായിരുന്നു മലയാളികള്‍. പ്രളയത്തിന് ശേഷം വീണ്ടും രാഷ്ട്രീയ, മത വ്യത്യാസമന്യേ കേരളം ഒന്നിച്ചു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള കാമ്പെയ്‌നാണ് ഇതിനായി നടന്നത്. എന്നാല്‍ അതിനിടയില്‍ കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റിയ സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. 

ബിനില്‍ സോമസുന്ദരം എന്ന ഫേയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കുഞ്ഞിന് നേരെ വര്‍ഗീയ ആക്രമണമുണ്ടായത്. ജിഹാദിയുടെ വിത്ത് എന്നാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ വിശേഷിപ്പിച്ചത്. കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും പേര് എടുത്തുപറഞ്ഞുകൊണ്ടാണ് പോസ്റ്റ്. സാനിയ- മിത്താഹ് ദമ്പതികളുടെ കുഞ്ഞായതുകൊണ്ടാണ് ആംബുലന്‍സിനായി കേരളമാകെ തടസമില്ലാതെ ഗതാഗതം ഒരുക്കണം എന്ന് പറയുന്നത് എന്നാണ് ബിനില്‍ കുറിച്ചത്. ന്യൂനപക്ഷ വിത്തായതിനാലാണ് സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയതെന്നും ഇയാള്‍ കുറിച്ചു. 

എന്നാല്‍ പോസ്റ്റ് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ പോസ്റ്റ് പിന്‍വലിച്ചു. ഇയാള്‍ക്കെതിരേ കേസ് എടുക്കണം എന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. ശബരിമല ആചാരസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളാണ് ഇയാള്‍. ശബരിമല ആചാരസംരക്ഷണ യജ്ഞവുമായി ശബരിമല സന്നിധിയില്‍ എന്ന് പറഞ്ഞ് നിരവധി ചിത്രങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com