കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് രാഹുല്‍ 

എല്ലാ ആളുകള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ വിശ്വസിക്കാം. വിശ്വാസത്തിലായാലും ആചാരത്തിലായാലും ജനങ്ങളുടെ മനസിലുള്ളത് പ്രകടിപ്പിക്കണം. അത്  സമാധാനത്തോടെ പ്രകടിപ്പിക്കുകയും വേണം
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് രാഹുല്‍ 


പത്തനംതിട്ട:  വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും  ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയില്‍ തെരഞ്ഞടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ആളുകള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ വിശ്വസിക്കാം. വിശ്വാസത്തിലായാലും ആചാരത്തിലായാലും ജനങ്ങളുടെ മനസിലുള്ളത് പ്രകടിപ്പിക്കണം. അത്  സമാധാനത്തോടെ പ്രകടിപ്പിക്കുകയും വേണം. യഥാര്‍ഥ വിശ്വാസം പ്രകടിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ഒരിക്കലും തടസമാകില്ല. ഇത്തരം കാര്യങ്ങളില്‍ സമാധനമായും ആലോചനയോടയും തീരുമാനമെടുക്കാന്‍ കേരളത്തിനെ കഴിയുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു

കേരളത്തിന്റെ ശബ്ദമായി പാര്‍ലമെന്റില്‍ എത്താനാണ് ആഗ്രഹിക്കുന്നത്. വിനയത്തോട് കൂടി പറയാനാഗ്രഹിക്കുകയാണ് നിങ്ങളുടെ ഹൃദയത്തിലുള്ളത് പാര്‍ലമെന്റില്‍ ഞാന്‍ പറയും. മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കേരളത്തിനറിയാം. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ വിശ്വാസത്തെ ഉള്‍ക്കൊള്ളാന്‍ കേരളീയര്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു.
 
പ്രളയകാലത്ത് ജനങ്ങളെ സഹായിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. അതുകൊണ്ട് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാണം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രളയദുരിതബാധിതര്‍ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com