രാഹുൽ​ഗാന്ധി കേരളത്തിൽ ; ഇന്നും നാളെയും തെരഞ്ഞെടുപ്പ് റാലികളിൽ സംബന്ധിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
രാഹുൽ​ഗാന്ധി കേരളത്തിൽ ; ഇന്നും നാളെയും തെരഞ്ഞെടുപ്പ് റാലികളിൽ സംബന്ധിക്കും

തി​രു​വ​ന​ന്ത​പു​രം:  ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാത്രി 10.40 ന് തിരുവനന്തപുരത്തെത്തിയ രാഹുല്‍ ഗാന്ധി ഇന്നും നാളെയും സംസ്ഥാനത്ത് വിവിധ തെരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ സംബന്ധിക്കും.  ചൊവ്വാഴ്ച രാ​​​വി​​​ലെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ കൊ​​​ല്ല​​​ത്തെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം പ​​​ത്തി​​​നു പ​​​ത്ത​​​നാ​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന യു​​ഡി​​എ​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. 11.30നു ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ യോ​​​ഗ​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കും. 

അതിനുശേഷം, അ​​​ന്ത​​​രി​​​ച്ച കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം ​​​നേ​​​താ​​​വ് കെ.​​​എം. മാ​​​ണി​​​യു​​​ടെ പാ​​​ലാ​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ക്കും. വൈകീട്ട് നാ​​​ലി​​​ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ നടക്കുന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​​ത്തിലും രാഹുൽ സംബന്ധിക്കും.  ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ മാ​​​ർ​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി വൈ​​​കീട്ട് ആ​​​റി​​​ന് സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 

ഇതിന് ശേഷം രാഹുൽ വി​​​മാ​​​ന​​​മാ​​​ർ​​​ഗം ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു പോ​​​കും. ക​​​ണ്ണൂ​​​രി​​​ൽ ത​​​ങ്ങു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി നാളെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ വയനാട്ടിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്ന വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.

പി​​​താ​​​വ് രാ​​​ജീ​​​വ്ഗാ​​​ന്ധി​​​യു​​​ടെ ചി​​​താ​​​ഭ​​​സ്മം നി​​​മ​​​ജ്ജ​​നം ചെ​​​യ്ത തി​​രു​​നെ​​ല്ലി പാ​​പ​​നാ​​ശി​​നിയിൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​തും പ​​​രി​​​പാ​​​ടി​​​യി​​​ലു​​​ണ്ട്. എ​​​സ്പി​​​ജി​​​യു​​​ടെ​​​യും പൊ​​​ലീ​​​സി​​​ന്‍റെ​​​യും സു​​​ര​​​ക്ഷാ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും ഇക്കാര്യത്തിൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com