എന്‍.കെ പ്രേമചന്ദ്രന്റെ പ്രചാരണ വാഹനം തകര്‍ത്തു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയുമായി യുഡിഎഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 10:26 PM  |  

Last Updated: 17th April 2019 10:26 PM  |   A+A-   |  

n-k-premachandran

 

കൊല്ലം; കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ പ്രചാരണ വാഹനം തകര്‍ത്തതായി പരാതി. ചവറയില്‍ വെച്ചാണ് പ്രചാരണ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. അക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് യുഡിഎഫിന്റെ ആരോപണം. സംഭവത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കി.