എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 17th April 2019 07:20 PM  |  

Last Updated: 17th April 2019 07:20 PM  |   A+A-   |  

 

കൊച്ചി: എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം. മുളന്തുരുത്തി വെട്ടിക്കല്‍  സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്‌സ് (15) എന്നിവരാണ് മരിച്ചത്. 

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി വേനല്‍ മഴയെത്തിയതിന് പിന്നാലെയാണ് ഇടിമിന്നലേറ്റ് ആളുകള്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ പെയ്തു. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മലബാറിലും നാളെ വേനല്‍ മഴ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.