കൈക്കുഞ്ഞുമായി പോളിങ് ബൂത്തിലെത്താൻ മടിക്കണ്ട; കുട്ടി കുടുംബശ്രീ അം​ഗത്തിന്റെ കൈയ്യിൽ സുരക്ഷിതം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 07:03 AM  |  

Last Updated: 17th April 2019 07:03 AM  |   A+A-   |  

vote

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പോളിങ് ബൂത്തുകളിൽ കുട്ടികളുടെ പരിചരണത്തിനായി കുടുംബശ്രീ. പോളിങ് ബൂത്തിലേക്ക് കുട്ടികളുമായി എത്തുന്ന സ്ത്രീകൾ വോട്ട് ചെയ്ത് മടങ്ങുന്നതുവരെ കുട്ടികളെ കുടുംബശ്രീ അം​ഗം നോക്കും.  കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും നോക്കാൻ ബൂത്തുകളിലെല്ലാം ഒരു കുടുംബശ്രീ അം​ഗത്തെ വീതം ചുമതലപ്പെടുത്തും. 

കോട്ടയത്ത് ഇത്തരത്തിൽ സേവനം നൽകുന്ന കുടുംബശ്രീ അം​ഗത്തിന് 750രൂപ വരെ പ്രതിഫലം നൽകുന്നുണ്ട്. കോഴിക്കോട്ടടക്കമുള്ള ജില്ലകളിൽ സന്നദ്ധ സേവനമായാണ് ഇത് ചെയ്യുന്നത്. 

ബൂത്ത് ഉദ്യോ​ഗസ്ഥർക്ക് ഭക്ഷണം എത്തിക്കുന്നതിനും കുടുംബശ്രീയെ നിയോ​ഗിക്കാനാണ് പദ്ധതി. സ്നാക് കൗണ്ടർ നടത്താനാവാത്ത പോളിങ് ബൂത്തുകളിൽ മുൻകൂട്ടി ഓർഡർ നൽകി ഭക്ഷണമെത്തിക്കുന്ന സംവിധാനമാണ് ധാരണയിലുള്ളത്. പോളിങ് ബൂത്തുകളിൽ രാത്രിയും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം നൽകും. വില ഈടാക്കി സസ്യഭക്ഷണമാണ് ബൂത്തുകളിൽ ലഭ്യമാക്കുക.  ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാവും ഭക്ഷണം നൽകുക.