തിരുവനന്തപുരത്ത് കനത്ത മഴ; അഞ്ച് ദിവസം സംസ്ഥാനത്ത് വേനല്‍മഴയ്ക്ക് സാധ്യത

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th April 2019 03:38 PM  |  

Last Updated: 17th April 2019 03:42 PM  |   A+A-   |  

rain-thunderstorm-1

 

തിരുവനന്തപുരം: കനത്ത വേനലിന് ശമനമായി തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജില്ലയില്‍ വ്യാപകമായി മഴ ലഭിച്ചത്. കനത്തചൂടില്‍ വല്ഞ്ഞ നഗരത്തിന് വേനല്‍മഴ ആശ്വാസമായി. 

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപകമായി വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പറും ജില്ലയില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

(ചിത്രം കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേ്ജ്‌മെന്റ് അതേറിറ്റിയുടെ പേജില്‍ നിന്ന്)