മോദിക്കെതിരെ സിപിഎം തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th April 2019 12:08 PM  |  

Last Updated: 17th April 2019 12:08 PM  |   A+A-   |  

modi

 


തിരുവനന്തപുരം:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല പരാമര്‍ശത്തിനെതിരെ സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നല്‍കി. പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ മുഖേനെയും സിപിഎം നേരിട്ടുമാണ് പരാതി നല്‍കിയിരിക്കുന്നത്. 

തമിഴ്‌നാട്,കര്‍ണാടക എന്നിവിടങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. ശബരിമലയുടെ പേര് പരാമര്‍ശിച്ച് അയ്യപ്പനെ വിളിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിക്കുന്നില്ലന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് സിപിഎം പരാതിപ്പെട്ടത്. 

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി കേരളത്തില്‍ ശബരിമലയുടെ പേര് പ്രസംഗത്തില്‍ പരാമര്‍ശിക്കാതെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ തേനിയിലും കര്‍ണാടകയിലെ മൈസൂരിലും നടത്തിയ പ്രസംഗങ്ങളില്‍ ശബരിമലയേപ്പറ്റി വ്യക്തമായി എടുത്തുപറഞ്ഞിരുന്നു.