രാഹുല്‍ വരുന്നുണ്ടേ, രാഹുല്‍ ഗാന്ധി വരുന്നുണ്ടേ... രാഹുലിന്റെ വേദിയില്‍ പിജെ ജോസഫിന്റെ പാട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 12:38 PM  |  

Last Updated: 17th April 2019 12:40 PM  |   A+A-   |  

rahul_joseph

 


സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പു യോഗം കൊഴുപ്പിക്കാന്‍ പിജെ ജോസഫിന്റെ പാട്ടും. സുല്‍ത്താന്‍ ബത്തേരിയില്‍ രാഹുലിന്റെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെയാണ് രാഹുലിനെ പുകഴ്ത്തി പിജെ ജോസഫ് പാട്ടു പാടിയത്.

രാഹുല്‍ പ്രസംഗം കഴിഞ്ഞ ഇറങ്ങാന്‍ നേരം നേതാക്കള്‍ തിരികെ മൈക്കിനടുത്തേക്കു വിളിക്കുകയായിരുന്നു. മുന്‍ മന്ത്രി കൂടിയായ പിജെ ജോസഫ് ഒരു പാട്ടുപാടുമെന്ന് നേതാക്കള്‍ ര്ാഹുലിനോടു പറഞ്ഞു. തന്റെ നാട്ടിലെ സാധാരണക്കാരായ രണ്ടു വനിതകള്‍ എഴുതിയാണ് പാട്ട് എന്ന ആമുഖത്തോടെയാണ് ജോസഫ് പാടിയത്. 

പിജെ ജോസഫ് പാടിയ പാട്ടിന്റെ വരികള്‍ ഇങ്ങനെ: 

''രാഹുല്‍ വരുന്നുണ്ടേ, രാഹുല്‍ ഗാന്ധി വരുന്നുണ്ടേ
നമ്മുടെ സാരഥി വീരനാം നായകന്‍ വയനാട്ടില്‍ എത്തിയിട്ടുണ്ടേ

കാത്തിരുന്നു കണ്ടോളു, ഓര്‍ത്തിരുന്നു ചെയ്‌തോളൂ
ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും രാഹുല്‍ജി മുന്നില്‍ തന്നെ, കൈപ്പത്തി മുന്നില്‍ത്തന്നെ''

പാട്ടു കഴിഞ്ഞയുടനെ പിജെ ജോസഫിനെ കൈകുലുക്കി അഭിനന്ദിച്ചാണ് രാഹുല്‍ മടങ്ങിയത്.