അക്രമം നടത്താന്‍ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടി വരും; ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മോദി ഓര്‍ക്കണം; പിണറായി വിജയന്‍

മോദി, നിങ്ങള്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ പഴയ ആര്‍എസ്എസ് പ്രചാരകനല്ല, പ്രധാനമന്ത്രിയാണ്. നിങ്ങള്‍ വസ്തുത പറയണം.നിങ്ങളുടെ വാക്കുകള്‍ ജനം കേള്‍ക്കുന്നത് പ്രധാമന്ത്രിയായതുകൊണ്ടാണ്ടാണ്‌ 
അക്രമം നടത്താന്‍ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടി വരും; ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മോദി ഓര്‍ക്കണം; പിണറായി വിജയന്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യപ്പന്റെ പേരുപറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എവിടുന്ന കിട്ടിയ വിവരമാണ്. മോദി നിങ്ങള്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ പഴയ ആര്‍എസ്എസ് പ്രചാരകനല്ല, പ്രധാനമന്ത്രിയാണ്. നിങ്ങള്‍ വസ്തുത പറയണം.നിങ്ങളുടെ വാക്കുകള്‍ ജനം കേള്‍ക്കുന്നത് പ്രധാമന്ത്രിയായതുകൊണ്ടാണെന്ന് പിണറായി പറഞ്ഞു.

വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ നുണ നല്ലതുപോലെ പ്രചരിപ്പിക്കണം. അത് നിങ്ങള്‍ നേരത്തെ ചെയ്തിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയോര്‍ത്തുവേണം സംസാരിക്കാന്‍. ശബരിമലയില്‍ ഭക്തരെ ആക്രമിച്ച് കലാപഭുമിയാക്കാന്‍ ശ്രമം നടത്തിയവരെയാണ് തടഞ്ഞത്. അവിടെ  ഉടയ്ക്കാനുള്ള തേങ്ങകൊണ്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭക്തരെയും പൊലീസീനെയും തല്ലിയത്. ശബരിമലയില്‍ എന്തും ചെയ്യാമെന്ന ധാരണ വേണ്ട. ഈ നാട്ടില്‍ നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണം. അക്രമം നടത്താന്‍ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടിവരുമെന്ന് പിണറായി പറഞ്ഞു.

ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ഏതാണ് ആ അറ്റം. ശബരിമല യുവതി പ്രവേശനവിധി വന്നതിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞത് വിധി നടപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ്. നിരോധാനാജ്ഞ പ്രഖ്യാപിക്കണം. കേന്ദ്രസേനയെ അയക്കാമെന്നുമാണ് പറഞ്ഞത്. എന്നാല്‍ കേന്ദ്രസേനയെ അയക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. ഏതെങ്കിലും ഒരു സംസ്ഥാനത്തിന് സുപ്രീം കോടതി വിധി ബാധകമല്ലെന്ന നിലപാട് സ്വീകരിക്കാന്‍ പറ്റുമോ. ആ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു.

ഏല്ലാകാലത്തും ജനാധിപത്യം തകര്‍ത്തവര്‍ അതിന്റെ ഭാഗമായി വെള്ളം കുടിച്ചിട്ടുണ്ട്. ബിജെപി അത് അനുഭവിക്കാന്‍ പോകുകയാണ്. നിങ്ങള്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിച്ചു. അതിന് സര്‍ക്കാര്‍ അനുവദിച്ചില്ല. നിങ്ങളോട് ഒറ്റക്കാര്യമേ പറയാനുള്ളു. സംസ്ഥാനത്ത് എവിടെയും ജയിച്ചുവരാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വോട്ട് വാങ്ങാനാവാണമെന്നും പിണറായി പറഞ്ഞു.എത്രകാലമായി വോട്ടുവില്‍പ്പന തുടങ്ങിയിട്ട്. നാണമുണ്ടോ. പലമണ്ഡലങ്ങളിലും കരാര്‍ ഉറപ്പിച്ചിട്ടുണ്ടല്ലോ.എത്രമണ്ഡലങ്ങളില്‍ നിങ്ങളുടെ വോട്ട് നിങ്ങള്‍ക്ക് വാങ്ങാന്‍ പറ്റുമെന്നും പിണറായി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com