അമൃതയിലെത്തിച്ച നവജാതശിശുവിന്റെ ഹൃദയശസ്ത്രക്രിയ നാളെ 

By സമകാലികമലയാളം ഡെസ്‌ക്  |   Published: 17th April 2019 07:54 PM  |  

Last Updated: 17th April 2019 07:54 PM  |   A+A-   |  

 

കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ഹൃദയശസ്ത്രക്രിയ നാളെ നടത്തും. അന്തിമ പരിശോധനാ ഫലം വന്നതിനു ശേഷമായിരിക്കും ശസ്ത്രക്രിയയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കുഞ്ഞിന് ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ക്ക് പുറമെ വേറെയും പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. 

സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് അഞ്ചര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്.