ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പം; സ്ഥാനാര്‍ത്ഥിത്വം അംഗീകാരമെന്ന് രാഹുല്‍

മറ്റ് ദേശങ്ങളെപ്പോലെ പ്രധാനമാണ് ദക്ഷിണേന്ത്യയും. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല
ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പം; സ്ഥാനാര്‍ത്ഥിത്വം അംഗീകാരമെന്ന് രാഹുല്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത്‌ ഒരു രാഷ്ട്രീയക്കാരനായല്ലെന്നും നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായാണെന്നും രാഹുല്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍

മറ്റ് ദേശങ്ങളെപ്പോലെ പ്രധാനമാണ് ദക്ഷിണേന്ത്യയും. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. സൗത്ത് ഇന്ത്യയില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വയനാട്ടില്‍ മത്സരിക്കാന്‍ മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. സമാധാനപൂര്‍ണായ ജീവിതം നയിക്കുന്ന നാടാണ് കേരളം. ഇത് നിസാരമായ കാര്യമല്ലെന്നും ഇവിടെ നിന്ന് രാജ്യത്തിന് ഏറെ പഠിക്കാനുണ്ടെന്നും രാഹുല്‍ പറഞ്ഞു. 

വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് രാഹുല്‍ പറഞ്ഞു. രാത്രി യാത്രാ നിരോധനം, വന്യജീവി പ്രശ്‌നം, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയ നിങ്ങളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പുസ്തകങ്ങളിലൂടെയും ചരിത്രത്തിലൂടെയും   അറിയാനാല്ല തന്റെ ആഗ്രഹം അത് നിങ്ങളിലൂടെ തന്നെ അറിയാനാണ് ആഗ്രഹം. നിങ്ങളുടെ സംവിധാനങ്ങളെ കുറിച്ചുള്ള പ്രതിസന്ധികള്‍ അറിയാന്‍ തനിക്ക് ആഗ്രഹമുണ്ട്. ഒരു നേതാവെന്ന നിലയില്‍ അതിന് പരിഹാരം കാണുമെന്നും രാഹുല്‍ പറഞ്ഞു.വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം എനിക്ക് ലഭിച്ച ആദരവാണ്, ആംഗീകരാമാണ്. നിങ്ങളുടെ ശബ്ദം വയനാടിന്റെ മാത്രം ശബ്ദമല്ല, കേരളത്തിന്റെ മാത്രം ശബ്ദമല്ല, അത് രാജ്യത്തിന്റെ ശബ്ദമാണെന്ന് രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com