തെരഞ്ഞെടുപ്പ് ജോലിക്കിടയിലെ അപകടങ്ങള്‍; ധനസഹായം ലഭിക്കുക 30 ലക്ഷം രൂപ വരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 05:44 AM  |  

Last Updated: 17th April 2019 05:44 AM  |   A+A-   |  

evm

തിരുവനന്തപുരം: പോളിങ് ഡ്യൂട്ടിക്കിടയില്‍ ഉണ്ടാകുന്ന അപകടത്തില്‍പ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍ കുടുംബത്തിന് 30 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം ലഭിക്കും. തീവ്ര സ്വഭാവമുള്ള സംഘടനകള്‍, സാമൂഹിക വിരുദ്ധര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേരെ നടത്തുന്ന ആക്രമണം, ബോംബ്, മൈന്‍ എന്നിങ്ങനെ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം എന്നിവയില്‍ മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്കാണ് 30 ലക്ഷം ലഭിക്കുക. 

മറ്റ് തരത്തിലുള്ള അപകടങ്ങള്‍ മുഖേന ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് 15 ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ആക്രമണത്തിലോ, അപകടത്തിലോ കാല്‍, കൈ, കണ്ണ് എന്നിവ നഷ്ടപ്പെടുന്നവര്‍ക്ക് 7.5 ലക്ഷം രൂപയുടെ ധനസഹായമാണ് ലഭിക്കുക. 

ആക്രമണത്തില്‍ അംഗഭംഗം സംഭവിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ ലഭിക്കും. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഡ്രൈവര്‍, ക്ലീനര്‍ എന്നിവരും നഷ്ടപരിഹാരത്തിന് അര്‍ഹരാണ്.