ഭക്ഷണം കഴിക്കുന്നത് ഇത്രയും വലിയ പാരയാകുമെന്ന് കരുതിയില്ല!; സുരേഷ് ഗോപിയെ കുടുക്കി 'മീന്‍'

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th April 2019 08:27 PM  |  

Last Updated: 17th April 2019 08:27 PM  |   A+A-   |  

 

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുളള് കുടുങ്ങി.  ബുധനാഴ്ച ഉച്ചഭക്ഷണത്തിനിടെയാണ് തൊണ്ടയില്‍ മുള്ള് കയറിയത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാര്‍ മുള്ള് എടുത്ത് കളയുകയായിരുന്നു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിക്ക് അപകടം സംഭവിച്ചത്.മണ്ഡലത്തിലെ തീരദേശങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് സംഭവം.മുള്ള് കുടുങ്ങിയതിന് ശേഷം എത്ര ശ്രമിച്ചിട്ടും അതിനെ എടുത്ത് കളയാന്‍ സാധിച്ചില്ല. തുടര്‍ന്ന് സുരേഷ് ഗോപിയെ ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.മുള്ള് നീക്കം ചെയ്തതിന് ശേഷം പ്രചാരണ പരിപാടികള്‍ പുനരാരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് തൃശൂരില്‍ പ്രചരണരംഗത്ത് മൂന്ന് മുന്നണികളും രംഗത്തുണ്ട്. സുരേഷ് ഗോപി ഏറെ വൈകിയാണ് പ്രചാരണത്തിനെത്തിയതെങ്കിലും മണ്ഡലത്തില്‍ സജീവമായി രംഗത്തുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മണ്ഡലത്തിലെ വോട്ടര്‍മാരുടെ വീടുകളില്‍ കയറി ഭക്ഷണം കഴിക്കുന്നത് വാര്‍ത്തയായിരുന്നു. ഇതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമകളില്‍ അഭിനയിക്കുമ്പോഴും ലൊക്കേഷന് അടുത്തുള്ള വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.