ശ്രീധരന്‍പിള്ളയുടെ മുസ്ലീം വിരുദ്ധ വിവാദ പ്രസംഗം; നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത് ടിക്കാറാം മീണ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്
ശ്രീധരന്‍പിള്ളയുടെ മുസ്ലീം വിരുദ്ധ വിവാദ പ്രസംഗം; നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത് ടിക്കാറാം മീണ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം മതവിഭാഗത്തിനെതിരേ വിവാദ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരേ നടപടിയുണ്ടാകും. ശ്രീധരന്‍പിള്ളയ്‌ക്കെതിരേ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തു. പരാമര്‍ശം ജനാധിപത്യനിയമത്തിന്റെ ലംഘനം ആണെന്നാണ് മീണയുടെ വിലയിരുത്തല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍  പ്രസംഗത്തിലെ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയവികാരം ഇളക്കിവിടാനാണ് യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുന്നത് എന്നായിരുന്നു ബിജെപിയുടെ വാദം. 

'പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുല്‍ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാന്‍പറ്റൂ.' ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ശ്രീധരന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com