സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയെന്ന വാര്‍ത്ത തെറ്റ്; ചികിത്സ തേടിയത് സെക്രട്ടറി

മുള്ള് തൊണ്ടയില്‍ കുരുങ്ങി ബുദ്ധിമുട്ട് പ്രകടിപ്പിച്ച സിനോജിനെ സുരേഷ് ഗോപി ആശുപത്രിയിലാക്കുകയാണ് ചെയ്തതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു
സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയെന്ന വാര്‍ത്ത തെറ്റ്; ചികിത്സ തേടിയത് സെക്രട്ടറി

തൃശൂര്‍: ഉച്ചഭക്ഷണത്തിന് ഇടയില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മുള്ളു കുടുങ്ങിടയെന്ന വാര്‍ത്ത വ്യാജം. സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍മുള്ള കുടുങ്ങിയത് എന്നും, ഇയാളാണ് ചികിത്സ തേടിയത് എന്നുമാണ് റിപ്പോര്‍ട്ട്. 

ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ മുള്ള് തൊണ്ടയില്‍ കുരുങ്ങി ബുദ്ധിമുട്ട് പ്രകടിപ്പിച്ച സിനോജിനെ സുരേഷ് ഗോപി ആശുപത്രിയിലാക്കുകയാണ് ചെയ്തതെന്ന് ബിജെപി പറയുന്നു. എസ്എന്‍ഡിപിയുടേത് ഉള്‍പ്പെടെ, നേരത്തെ നിശ്ചയിച്ച എല്ലാ പരിപാടികളിലും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സുരേഷ് ഗോപി പങ്കെടുത്തുവെന്നും ബിജെപി നേതാക്കള്‍ പറയുന്നു. 

15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളിതരുമെന്ന് കരുതിയോയെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചായിരുന്നു വ്യാജ പ്രചാരണവും വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മണ്ഡലത്തിലെ വീടുകളില്‍ നിന്നും സുരേഷ് ഗോപി ഭക്ഷണം കഴിച്ചതിന് പിന്നാലെ ട്രോളുകളും ഉയര്‍ന്നിരുന്നു. ഇതും തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയെന്ന വാര്‍ത്തയ്‌ക്കൊപ്പം ആഘോഷിക്കപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com