ആ കുരുന്നിന് ഇന്ന് ശസ്ത്രക്രിയ ; ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി; പ്രാർഥനയോടെ നാട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2019 08:02 AM  |  

Last Updated: 18th April 2019 08:02 AM  |   A+A-   |  

 

കൊ​ച്ചി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മം​ഗ​ലാ​പു​ര​ത്തു​നി​ന്ന്  കൊ​ച്ചി​യി​ലെ​ത്തി​ച്ച പി​ഞ്ചു​കു​ഞ്ഞിന്റെ ശ​സ്ത്ര​ക്രി​യ ഇന്ന് ന​ടത്തിയേ​ക്കും. ര​ക്ത​പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​ന്ന​തി​നു​ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​നം കൈക്കൊള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചു. കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന 17 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞിന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേരിയ പു​രോ​ഗ​തി​യു​ണ്ട്. 

ഹൃദയത്തിനുള്ള വൈകല്യങ്ങൾ അല്ലാതെ വേറെയും പ്രശ്നങ്ങളുള്ളതിനാൽ അപകട സാധ്യതയേറിയ ശസ്ത്രക്രിയ ആകും ഇതെന്ന് ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഹൃദയവാൽവിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തിൽ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്.

കാ​സ​ർ​കോ​ട് വി​ദ്യാ​ന​ഗ​ർ പാ​റ​ക്ക​ട്ട സ്വ​ദേ​ശി​ക​ളാ​യ ഷാ​നി​യ - മി​ത്താ​ഹ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് നാടിന്റെ പ്രാർത്ഥനയുമായി ആശുപത്രിയിൽ കഴിയുന്നത്.  ഹൃ​ദ​യ​ത്തിന്റെ അ​റ​ക​ളി​ലേ​ക്ക് ര​ക്തം പ​മ്പ് ചെ​യ്യു​ന്ന വെ​ൻ​ട്രി​ക്കി​ളി​ൽ ദ്വാ​രം(​വെ​ൻ​ട്രി​ക്കു​ലാ​ർ സെ​പ്റ്റ​ൽ ഡി​ഫ​ക്ട്-​വി.​എ​സ്.​ഡി), ശ​രീ​ര​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ര​ക്തം പ​മ്പ് ചെ​യ്യു​ന്ന പ്ര​ധാ​ന ധ​മ​നി ഏ​റെ ചു​രു​ങ്ങി​യ സ്ഥി​തി, ചു​രു​ങ്ങി​യ​തും അ​സാ​ധാ​ര​ണ നി​ല​യി​ലു​ള്ള​തു​മാ​യ അ​യോ​ട്ടി​ക് വാ​ൽ​വ് എ​ന്നീ പ്ര​ശ്ന​ങ്ങ​ളാ​ണ് ജ​ന്മ​നാ കു​ഞ്ഞി​ലു​ണ്ടാ​യി​രു​ന്ന​ത്. 

ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​മു​മ്പു​ത​ന്നെ ര​ണ്ടു ത​വ​ണ ഫി​റ്റ്സും വൃ​ക്ക​ക്ക് ത​ക​രാ​റു​മു​ണ്ടാ​യി. ജ​നി​ച്ച് 12 ദി​വ​സം മെ​ക്കാ​നി​ക്ക​ൽ വെന്റി​ലേ​റ്റ​ർ സഹായത്തോടെയാണ് കൂ​ടി​യാ​ണ് കു​ഞ്ഞ് ക​ഴി​ഞ്ഞ​ത്. വൈ​ക​ല്യ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ​തി​നാ​ൽ ത​ന്നെ ഭാ​വി​യി​ലും കു​ഞ്ഞിന്റെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​മെ​ന്നും ഡോക്ടർമാർ വിലയിരുത്തുന്നു.