സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത; മുന്നറിയിപ്പ്

Published: 18th April 2019 10:28 AM  |  

Last Updated: 18th April 2019 10:28 AM  |   A+A-   |  

 

തിരുവനന്തപുരം: ഇടിമിന്നല്‍  ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. വേനല്‍ മഴയുടെ ഭാഗമായി ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെ അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. 

ഇടിമിന്നല്‍ സമയത്ത് ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം, തുറസ്സായ സ്ഥലത്തുനിന്ന് കളിക്കുന്നതില്‍ നനിന്നും കുട്ടികള തടയണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്  നല്‍കുന്നു. 

സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ ഇടിയേറ്റ് മരിച്ചിരുന്നു. മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്‌സ് (15) എന്നിവരാണ് മരിച്ചത്.