48 മണിക്കൂർ മുമ്പ് മുതൽ ടിവി, റേഡിയോ പ്രചാരണങ്ങളും പരസ്യങ്ങളും പാടില്ല; അച്ചടിമാധ്യമങ്ങളിലും നിയന്ത്രണം 

കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​പ്രി​​​ൽ 22 നും 23 ​​​നും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഈ ​​​നി​​​ബ​​​ന്ധ​​​ന പാ​​​ലി​​​ക്ക​​​ണം
48 മണിക്കൂർ മുമ്പ് മുതൽ ടിവി, റേഡിയോ പ്രചാരണങ്ങളും പരസ്യങ്ങളും പാടില്ല; അച്ചടിമാധ്യമങ്ങളിലും നിയന്ത്രണം 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ടിം​​​ഗ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തി​​​ന് 48 മ​​​ണി​​​ക്കൂ​​​ർ മു​​​മ്പു മു​​​ത​​​ൽ ടെ​​​ലി​​​വി​​​ഷ​​​ൻ, റേ​​​ഡി​​​യോ മ​​​റ്റു സ​​​മാ​​​ന മാ​​​ധ്യ​​​മ​​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​​ലൂ​​​ടെ പ്ര​​​ചാ​​​ര​​​ണ​​​മോ പ​​​ര​​​സ്യ​​​ങ്ങ​​​ളോ ന​​​ൽ​​​കു​​​വാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​ച്ച​​​ടി മാ​​​ധ്യ​​​മ​​​ങ്ങ​​​ളിലും നിയന്ത്രണമുണ്ട്.

അച്ചടിമാധ്യമങ്ങളിൽ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ര​​​സ്യ​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന/​​​ജി​​​ല്ലാ​​​ത​​​ല മീ​​​ഡി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി ( എം​​​എ​​​സി​​​എം​​​സി ) യു​​​ടെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണം. കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​പ്രി​​​ൽ 22 നും 23 ​​​നും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഈ ​​​നി​​​ബ​​​ന്ധ​​​ന പാ​​​ലി​​​ക്ക​​​ണം. മു​​​ൻ​​​കൂ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ൻ പ​​​ര​​​സ്യ​​​ങ്ങ​​​ൾ എം​​​സി​​​എം​​​സി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 19നു ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ്. 

 പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​വി​​​ധ​​​ത്തി​​​ൽ തെ​​​റ്റാ​​​യ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​നാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com