കണ്ഠരര് മോഹനരര് മർദിച്ചു, പണവും കാറും തട്ടിയെടുത്തു; മാതാവ് ദേവകി അന്തർജനം ഹൈക്കോടതിയിൽ 

ശ​ബ​രി​മ​ല മു​ൻ ത​ന്ത്രി ക​ണ്ഠ​ര​ര് മോ​ഹ​ന​ര​ര്​ മ​ർ​ദി​ച്ചെ​ന്നും ഭാ​ര്യ​യു​മാ​യി ചേ​ർ​ന്ന്​ തന്റെ പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ത്തെ​ന്നും ആ​രോ​പി​ച്ച് മാ​താ​വ്​ ദേ​വ​കി അ​ന്ത​ർ​ജ​ന​ത്തി​​ന്റെ ഹ​ർ​ജി
കണ്ഠരര് മോഹനരര് മർദിച്ചു, പണവും കാറും തട്ടിയെടുത്തു; മാതാവ് ദേവകി അന്തർജനം ഹൈക്കോടതിയിൽ 

കൊ​ച്ചി: ശ​ബ​രി​മ​ല മു​ൻ ത​ന്ത്രി ക​ണ്ഠ​ര​ര് മോ​ഹ​ന​ര​ര്​ മ​ർ​ദി​ച്ചെ​ന്നും ഭാ​ര്യ​യു​മാ​യി ചേ​ർ​ന്ന്​ തന്റെ പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ത്തെ​ന്നും ആ​രോ​പി​ച്ച് മാ​താ​വ്​ ദേ​വ​കി അ​ന്ത​ർ​ജ​ന​ത്തി​​ന്റെ ഹ​ർ​ജി ഹൈ​കോ​ട​തി​യി​ൽ. ശ​ബ​രി​മ​ല മു​ഖ്യ​ത​ന്ത്രി​യാ​യി​രു​ന്ന ക​ണ്ഠ​ര​ര് മ​ഹേ​ശ്വ​ര​രു​ടെ ഭാ​ര്യ​കൂ​ടി​യാ​യ ദേ​വ​കി ന​ൽ​കി​യ ഹ​ർ​ജി ഈ ​മാ​സം 26ന് ​മ​ധ്യ​സ്ഥ ച​ർ​ച്ച​ക്ക്​ ഹൈ​കോ​ട​തി മാ​റ്റി. 

1998 ജൂ​ലൈ 25 മു​ത​ൽ ഫെ​ഡ​റ​ൽ ബാങ്ക് ചെങ്ങന്നൂർ ബ്രാഞ്ചിൽ താനും ഭർത്താവും ചേർന്ന് കൈകാര്യം ചെയ്തിരുന്ന സം​യു​ക്ത അ​ക്കൗ​ണ്ട് ധ​ന​ല​ക്ഷ്​​മി ​ബാ​ങ്കി​ലേ​ക്ക്​ താ​ന​റി​യാ​തെ മാ​റ്റി​യെ​ന്നു​ൾ​പ്പെ​ടെ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ ഹ​ർജി. ത​ന്റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്നോ​വ കാ​ർ മ​റ്റൊ​രാ​ൾ​ക്ക് വി​റ്റതായി ദേവകി അന്തർജനം ആരോപിച്ചു.ത​ന്റെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചു​വാ​ങ്ങു​ക​യും മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്​ ത​ട​യു​ക​യും ചെ​യ്​​തു. ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സം.

മ​ഹേ​ശ്വ​ര​ര് 2018 മേ​യി​ൽ അ​ന്ത​രി​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ  ചി​കി​ത്സ​ക്കു​ശേ​ഷം ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന 41,63,115 രൂ​പ ധ​ന​ല​ക്ഷ്​​മി ബാ​ങ്കി​ലേ​ക്ക്​ മാ​റ്റി ത​ട്ടി​യെ​ടു​ത്ത​താ​യി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.  83 വ​യ​സ്സു​ള്ള രോ​ഗി​യാ​യ ത​നി​ക്ക് ബാ​ങ്കി​ൽ ക​യ​റി​യി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ മൂ​ത്ത മ​ക​നാ​യ മോ​ഹ​ന​ര​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്​ ദു​രു​പ​യോ​ഗം ചെ​യ്താ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. 

ത​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലെ സ്ഥ​ല​ത്ത് ക​ണ്​​ഠ​ര​ര്​ മ​ഹേ​ശ്വ​ര​രു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ മോ​ഹ​ന​ര​രും ഭാ​ര്യ​യും അ​നു​വ​ദി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​യി​ൻ​റ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ലി​ൽ പ​രാ​തി ന​ൽ​കി. മാ​ർ​ച്ച് 15ന​കം പ്ര​തി​വി​ധി​യു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും കേ​സ് മാ​ർ​ച്ച് 26ലേ​ക്ക് മാ​റ്റി. ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ്രാ​യ​വും രോ​ഗ​വും ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​സ​ഹാ​യം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സ് നി​ല​വി​ലി​രി​ക്കെ തന്റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ വീ​ട്​ പൊ​ളി​ച്ചു​നീ​ക്കി. മ​റ്റു വ​രു​മാ​ന​മൊ​ന്നു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​സം​തോ​റും ചെ​ല​വി​നു​ള്ള തു​ക ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന്​ ഹ​ർ​ജിയി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com