കനത്ത കാറ്റിൽ തേക്കുമരം കടപുഴകി വീണു ; എംഎൽഎയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീടിന് സമീപം നിന്ന കൂറ്റൻ തേക്ക് മരം കടപുഴകി വീണപ്പോൾ എംഎൽഎയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കനത്ത കാറ്റിൽ തേക്കുമരം കടപുഴകി വീണു ; എംഎൽഎയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റാന്നി : കനത്ത കാറ്റിലും മഴയിലും വീടിന് സമീപം നിന്ന കൂറ്റൻ തേക്ക് മരം കടപുഴകി വീണപ്പോൾ എംഎൽഎയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാജു ഏബ്രഹാം എംഎൽഎയും കുടുംബവുമാണ് ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ടത്.  ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വീശിയടിച്ച കാറ്റിലാണ് എംഎൽഎയുടെ അങ്ങാടി കണ്ടനാട്ടു വീടിനടുത്തു നിന്നിരുന്ന തേക്കുമരം കടപുഴകി വീണത്. 

വൈകീട്ട് മൂന്ന് മണിയോടെയാണ് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. ഇതോടെ പെരുനാട്ടിലേക്ക് പോകാനിറങ്ങിയ എംഎൽഎ യാത്ര നീട്ടിവച്ച് മഴ ശമിക്കുന്നതു കാത്തിരുന്നു. വടക്കു ഭാഗത്ത് നിന്നു പടിഞ്ഞാറേക്ക് അടിച്ച കാറ്റിലാണ് 45 വർഷം പഴക്കമുള്ള 50 ഇഞ്ചോളം വണ്ണമുള്ള തേക്കുമരം വീണത്. 

തേക്കുമരം ഇടതുഭാ​ഗത്തേക്കാണ് മറിഞ്ഞുവീണത്. അതേസമയം വലതുവശത്തേക്കാണ് വീണിരുന്നെങ്കിൽ എംഎൽഎയുടെ വീടു തകർന്നേനെ. എംഎൽഎയെ കൂടാതെ ഭാര്യയും മക്കളും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com