നരേന്ദ്ര മോദിയുടെ വേദിയിൽ വൻ സുരക്ഷാ വീഴ്ച;​ സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ തോക്കിൽ നിന്ന് വെടിപൊട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന വേദിയിൽ വൻ സുരക്ഷാ വീഴ്ച
നരേന്ദ്ര മോദിയുടെ വേദിയിൽ വൻ സുരക്ഷാ വീഴ്ച;​ സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ തോക്കിൽ നിന്ന് വെടിപൊട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന വേദിയിൽ വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിക്ക് സമീപം വെടി പൊട്ടുകയായിരുന്നു. പ്രധാനമന്ത്രി അൽപ്പസമയത്തിനകം എത്താനിരിക്കെയാണ് സംഭവം.

കൊല്ലം എആർ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. സംഭവത്തെ തുടർന്ന് പൊലീസുകാരനെ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com