രാഹുലിനായി വോട്ടുതേടി പ്രിയങ്ക ; ശനിയാഴ്ച വയനാട്ടില്‍

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കഗാന്ധി 10.30 ന് മാനന്തവാടിയില്‍ പൊതു യോഗത്തില്‍ പങ്കെടുക്കും
രാഹുലിനായി വോട്ടുതേടി പ്രിയങ്ക ; ശനിയാഴ്ച വയനാട്ടില്‍

വയനാട്: വയനാട്ടില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന സഹോദരന്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കേരളത്തിലേക്ക്. പ്രചാരണത്തിനായി പ്രിയങ്ക ശനിയാഴ്ച  വയനാട്ടിലെത്തുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കഗാന്ധി 10.30 ന് മാനന്തവാടിയില്‍ പൊതു യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 12 .15  ന് വാഴക്കണ്ടി കുറുമകോളനിയില്‍ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. 

ഉച്ചയ്ക്ക് ഒന്നരക്ക് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുത്തശേഷം, പ്രിയങ്ക ഗാന്ധി മൂന്ന് മണിക്ക് നിലമ്പൂരിലും നാലിന് അരീക്കോടും പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംബന്ധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com