സര്‍ക്കാര്‍ ഭൂമി നഷ്ടമാകുന്നത് കോടതികളുടെ കുറ്റമല്ല;  വില്ലേജ് ഓഫീസറില്‍ കെട്ടിവച്ച് രക്ഷപ്പെടാനുമാവില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎസ്

ഭൂമിയെ കേവലം ചരക്കായി കാണുന്നത് മുതലാളിത്ത രീതിയാണ്. അതിനെതിരെ എന്നും പടപൊരുതിയ പ്രസ്ഥാനങ്ങളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍.
സര്‍ക്കാര്‍ ഭൂമി നഷ്ടമാകുന്നത് കോടതികളുടെ കുറ്റമല്ല;  വില്ലേജ് ഓഫീസറില്‍ കെട്ടിവച്ച് രക്ഷപ്പെടാനുമാവില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎസ്


തിരുവനന്തപുരം: സര്‍ക്കാര്‍ഭൂമി കയ്യേറിയ സംഭവത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വില്ലേജ് ഓഫീസറിലോ, തഹസില്‍ദാരിലോ കെട്ടിവെച്ച് നമുക്ക് ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല. വേണ്ട സമയത്ത് അപ്പീലിന് ശ്രമിക്കുകയോ, വേണ്ട രീതിയില്‍ കേസ് വാദിക്കുകയോ ചെയ്യാത്തതാണ് സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാനിടയാക്കിയത് എന്ന വിമര്‍ശനത്തെ ഗൗരവത്തോടെ കാണണമെന്ന് വിഎസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഭൂമിയെ കേവലം ചരക്കായി കാണുന്നത് മുതലാളിത്ത രീതിയാണ്. അതിനെതിരെ എന്നും പടപൊരുതിയ പ്രസ്ഥാനങ്ങളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുമ്പോള്‍, ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കില്ല എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് വിഎസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം


കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 'ഇത് സര്‍ക്കാര്‍ ഭൂമിയാണ്' എന്നെഴുതി ചിന്നക്കനാലില്‍ സ്ഥാപിച്ച ഒരു ബോര്‍ഡും, അതിന്റെ അതിരുകളിലൂടെ സ്വകാര്യ വ്യക്തികള്‍ വളച്ചുകെട്ടിയ പതിനൊന്ന് ഏക്കറിന്റെ ചിത്രവും ഇന്ന് എന്റെ ശ്രദ്ധയില്‍ പെട്ടു. 
സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്വത്താക്കി മാറ്റാന്‍ കോടതികളിലൂടെ സാധിക്കുന്നു എന്നത് കോടതികളുടെ കുറ്റമല്ല. സര്‍ക്കാരിന്റെ ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെങ്കില്‍ ഞങ്ങളെന്ത് ചെയ്യും എന്ന് ചോദിക്കുന്ന രീതിയിലാണ് കോടതിയുടെ വിധികള്‍.

സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വില്ലേജ് ഓഫീസറിലോ, തഹസില്‍ദാരിലോ കെട്ടിവെച്ച് നമുക്ക് ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല. വേണ്ട സമയത്ത് അപ്പീലിന് ശ്രമിക്കുകയോ, വേണ്ട രീതിയില്‍ കേസ് വാദിക്കുകയോ ചെയ്യാത്തതാണ് സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാനിടയാക്കിയത് എന്ന വിമര്‍ശനത്തെ ഗൗരവത്തോടെ കാണണം.

ഭൂമിയെ കേവലം ചരക്കായി കാണുന്നത് മുതലാളിത്ത രീതിയാണ്. അതിനെതിരെ എന്നും പടപൊരുതിയ പ്രസ്ഥാനങ്ങളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുമ്പോള്‍, ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കില്ല എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com