സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ അമിത് ഷായുടെ തിരക്കഥ; മോദി മന്ത്രിസഭയില്‍ സഹമന്ത്രിസ്ഥാനം വാഗ്ദാനം; മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു

സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ അമിത് ഷായുടെ തിരക്കഥ - മോദി മന്ത്രിസഭയില്‍ സഹമന്ത്രിസ്ഥാനം വാഗ്ദാനം - മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു
സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ അമിത് ഷായുടെ തിരക്കഥ; മോദി മന്ത്രിസഭയില്‍ സഹമന്ത്രിസ്ഥാനം വാഗ്ദാനം; മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു

കണ്ണൂര്‍:  കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടപ്രം. സുധാകരന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരയാണ് താന്‍. ഒരു സാധാരണ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ സുധാകരന്റെ ധാര്‍ഷ്ട്യവുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല.  സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഷങ്ങളായി ജില്ലയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിനായി വിദേശത്തുനിന്നും സ്വദേശത്ത് നിന്നും സ്വീകരിച്ച ഫണ്ടിന്റെ കണക്ക് ചോദിച്ചതിന് പിന്നാലെയാണ് തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ സുധാകരന്‍ ശ്രമം തുടങ്ങിയതെന്ന് പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിയാണ് മുഖ്യ എതിരാളിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ കണ്ണൂരിലെത്തിയാല്‍ ബിജെപിയും കോണ്‍ഗ്രസും സായാമീസ് ഇരട്ടകളാണെന്ന് പ്രദീപ് പറഞ്ഞു. ജില്ലയില്‍ ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നല്‍കുന്നത് സുധാകരനാണ്. 

അമിത് ഷായുടെ തിരക്കഥയുടെ അടിസ്ഥാനാത്തില്‍ തന്നെയാണ് സുധാകരന്റെ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വം. മോദി മന്ത്രിസഭയില്‍ സഹമന്ത്രിയാകാനാണ് സുധാകരന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.മുന്‍ കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായ പ്രദീപ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി,  സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com