ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്; ജാഗ്രത നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2019 10:46 PM  |  

Last Updated: 20th April 2019 06:04 AM  |   A+A-   |  

lightning

 

കോട്ടയം; കോട്ടയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. മുണ്ടക്കയത്ത് വേങ്ങത്താനം  തടത്തില്‍ മഞ്ജു (42), മകന്‍ അരവിന്ദ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. 

ഇടിമിന്നല്‍ ശക്തമായ സാഹചര്യത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചിരുന്നു. ഏപ്രില്‍ 23 വരെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ പാലക്കാട് ജില്ലയില്‍ മഴ ശക്തമായേക്കും. ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.