കുട്ടികള്‍ക്ക് ക്രൂരമര്‍ദനം : അച്ഛന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2019 02:05 PM  |  

Last Updated: 19th April 2019 02:05 PM  |   A+A-   |  

 

കണ്ണൂര്‍ : കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമക്കേസ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി. 

കുട്ടികളുടെ അമ്മയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.