തെര‍ഞ്ഞെടുപ്പ് ചൂടിനിടെ സഹപാഠികളുടെ സം​ഗമം ; ദുൽഖർ സൽമാനും ഹൈബി ഈഡനും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2019 10:14 AM  |  

Last Updated: 19th April 2019 10:14 AM  |   A+A-   |  

 

കൊച്ചി : തെരഞ്ഞെടുപ്പ് ചൂടിനിടെ നടൻ മമ്മൂട്ടിയുടെ വീട്ടിലേക്ക് അപ്രതീക്ഷിത അതിഥിയെത്തി. സഹപാഠിയെ തേടിയായിരുന്നു അതിഥിയുടെ സന്ദർശനം. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനാണ് മമ്മൂട്ടിയുടെ പനമ്പള്ളി ന​ഗറിലെ വീട്ടിലേക്ക് ഇന്നലെ ഉച്ചയ്ക്ക് അപ്രതീക്ഷിതമായി കടന്നു വന്നത്. 

മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും വീട്ടിൽ ഉണ്ടായിരുന്നു. ഇരുവരുമായി സംസാരിച്ച ഹൈബി വോട്ടും അഭ്യർത്ഥിച്ചാണ് മടങ്ങിയാണ്.   ടോക് എച്ച് പബ്ലിക് സ്കൂളിൽ സഹപാഠികളായിരുന്നു ഹൈബി ഈഡനും ദുൽഖർ സൽമാനും. 

എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഹൈബിയുടെ പ്രചാരണം അവസാന ലാപ്പിലാണ്. ഇന്നലെ കലൂർ, ചെല്ലാനം, തമ്മനം, പറവൂർ മേഖലകളിൽ സന്ദർശനം നടത്തി. രാവിലെ കലൂർ സ്റ്റേഡിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയവരുമായി കുശലം. സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പെസഹാ ആരാധനയിൽ പങ്കെടുത്തതിനു ശേഷം ചെല്ലാനത്തേക്ക്. 

വി.ഡി.സതീശൻ എംഎൽഎയ്ക്കൊപ്പം പറവൂറിലെ വിവിധ മേഖലകളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. ഇതിനിടെ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരുമായി മുഖാമുഖത്തിനും ഹൈബി  സമയം കണ്ടെത്തി.