കൃപേഷിനായി വീടൊരുങ്ങി; ഇന്ന് ഗൃഹപ്രവേശം; ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ഹൈബി ഈഡന്‍

ഗൃഹപ്രവേശത്തിനായി രാവിലെ 11 മണിക്ക് കുടുംബ സമേതം ഹൈബി ഈഡന്‍ കല്യോട്ട് എത്തും
കൃപേഷിനായി വീടൊരുങ്ങി; ഇന്ന് ഗൃഹപ്രവേശം; ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ഹൈബി ഈഡന്‍

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബം ഇന്ന് പുതിയ വീട്ടിലേക്ക്. ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് കൃപേഷിന്റെ കുടുംബത്തിനായി വീട് നിര്‍മിച്ചത്. ഗൃഹപ്രവേശത്തെക്കുറിച്ച് ഹൈബി ഈഡന്‍ തന്നെയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 

കൃപേഷിന്റെ ഒറ്റമുറി കണ്ടപ്പോള്‍ ഏതൊരാളുടേയും കണ്ണു നനയ്ക്കുന്നത് ആയിരുന്നെന്നും തന്നിലെ പഴയ കെഎസ് യു കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല എന്നുമാണ് ഫേയ്‌സ്ബുക്കില്‍ ഹൈബി കുറിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹത്തില്‍ താന്‍ ആരംഭിച്ച ദൗത്യം പൂര്‍ത്തിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗൃഹപ്രവേശത്തിനായി രാവിലെ 11 മണിക്ക് കുടുംബ സമേതം ഹൈബി ഈഡന്‍ കല്യോട്ട് എത്തും. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്.

ഹൈബി ഈഡന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

കാസറഗോഡ് കല്ല്യോട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് 19-04-2019

കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാര്‍ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.

സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ ഞാന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്.
ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല.

നാളെ രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടില്‍ ഞാനുമുണ്ടാകും...

ഇത് എന്റെ മനസാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്ക്....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com