കോഴിക്കോട്ടെ പ്രബുദ്ധ ജനത തിരിച്ചറിയും; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതം: എംകെ രാഘവന്‍

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്കെതിരെ കേസെടുക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍.
കോഴിക്കോട്ടെ പ്രബുദ്ധ ജനത തിരിച്ചറിയും; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതം: എംകെ രാഘവന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്കെതിരെ കേസെടുക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍. ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയ പശ്ചാതലത്തിലാണ് രാഘവന്റെ പ്രതികരണം. കോഴിക്കോട്ടെ പ്രബുദ്ധ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. 

രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കണ്ണൂര്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി നിയമോപദേശം തേടിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഉപദേശം തേടിയ ഡിജിപിക്ക് ശനിയാഴ്ച ഇതുസംബന്ധിച്ച മറുപടി ലഭിക്കും.

ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് കണ്ണൂര്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വിവാദത്തിന് പിന്നില്‍ സിപിഎം ഗൂഢാലോചനയാണ് എന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊലീസ് തള്ളി. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി. കമ്മീഷന് നല്‍കിയ പരാതികള്‍ കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com