ഹിന്ദുമത വിശ്വാസിയല്ലെന്ന വ്യാജപ്രചാരണം; കോടതി രേഖ പുറത്തുവിട്ട് ശശി തരൂര്‍ 

സുനന്ദയുടെ കാനഡ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളിലുണ്ടായ പിഴവാണ് ഈ തെറ്റിദ്ധാരണകളിലേക്ക് വഴിവെച്ചത്
ഹിന്ദുമത വിശ്വാസിയല്ലെന്ന വ്യാജപ്രചാരണം; കോടതി രേഖ പുറത്തുവിട്ട് ശശി തരൂര്‍ 

തിരുവനന്തപുരം: താന്‍ ഹിന്ദുവല്ലെന്ന രീതിയില്‍ വരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശശി തരൂര്‍. ഹൈക്കോടതി രേഖ ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് ശശി തരൂര്‍ രംഗത്തെത്തുന്നത്. താനും ഭാര്യ സുനന്ദ പുഷ്‌കറും ഹിന്ദുവല്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി എന്നായിരുന്നു പ്രചാരണം. 

സുനന്ദയുടെ കാനഡ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളിലുണ്ടായ പിഴവാണ് ഈ തെറ്റിദ്ധാരണകളിലേക്ക് വഴിവെച്ചത്. തെറ്റ് ശ്രദ്ധയിപ്പെട്ടതോടെ അത് തിരുത്തുവാനുള്ള അപേക്ഷ കോടതിയില്‍ നല്‍കി. കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ തങ്ങള്‍ ഇരുവരും ഹിന്ദുമത വിശ്വാസികളാണ് എന്ന് വ്യക്തമാക്കി കോടതി 2018 ജുലൈ 27ന് ഉത്തരവിറക്കിയെന്നും തരൂര്‍ പറയുന്നു. 

ഇത് സംബന്ധിച്ച രേഖയാണ് തരൂര്‍ പുറത്തു വിടുന്നത്. താന്‍ ഹിന്ദുമത വിശ്വാസിയല്ല എന്ന നിലയിലെ വ്യാജ പ്രചാരണത്തിന് പിന്നില്‍ ബിജെപിയാണ് എന്ന് തരൂര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com