'ഇതു കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയുമോ ?'; പരിഹാസവുമായി എൻ എസ് മാധവൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 07:24 AM  |  

Last Updated: 20th April 2019 07:24 AM  |   A+A-   |  

 

ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസം​ഗം വൻ വിവാദമായിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ യുഡിഎഫ് നടത്തിയ റാലി കണ്ടാൽ വയനാട് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്നായിരുന്നു അമിത് ഷായുടെ വിവാദ പരാമർശം. രാഹുൽ​ഗാന്ധിയുടെ റോഡ്ഷോയിലെ മുസ്ലിം ലീ​ഗ് കൊടിയെ ഉദ്ദേശിച്ചായിരുന്നു അമിത് ഷായുടെ പരാമർശം. ബിജെപിക്കെതിരെ കോൺ​ഗ്രസും ഇടതുപക്ഷവും ഇത് പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു. 

അതിനിടെ അമിത് ഷായെ ട്രോളി എഴുത്തുകാരൻ എൻഎസ് മാധവൻ രം​ഗത്തെത്തി. വയനാട്ടിൽ ഇടതുപക്ഷം നടത്തിയ റാലിയുടെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഈ റാലി കണ്ടിട്ട് വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയുമെന്നായിരുന്നു  ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പരിഹാസം. എൻഎസ് മാധവന്റെ കുറിപ്പ് സൈബർ ലോകത്ത് വൈറലായി മാറി.