ഏതൊക്കെ നേതാക്കളാണ് ഇതിന് പിന്നിലെന്ന് അറിയാം; ബിജു മേനോന് എതിരായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് സുരേഷ് ഗോപി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th April 2019 03:04 PM  |  

Last Updated: 20th April 2019 03:04 PM  |   A+A-   |  

 


തൃശൂര്‍: തനിക്ക് വിജയാശംസ നേരാനെത്തിയ നടന്‍ ബിജു മേനോന് എതിരെ
നടന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഏതൊക്കെ നേതാക്കളാണ് ഇതിന് പിന്നിലെന്ന് തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. ബിജു മേനോനെ ഏതറ്റംവരെയും സംരക്ഷിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

സുരേഷ് ഗോപിക്ക് വിയജാശംസ നേര്‍ന്ന ബിജു മേനോന് നേരെ വ്യാപക വിമര്‍ശനവും സൈബര്‍ ആക്രമണവും നടന്നിരുന്നു. ചാണകക്കുഴിയില്‍ വീണാല്‍ പിന്നെ മലയാളികള്‍ മാറ്റിനിര്‍ത്തും എന്നായിരുന്നു മുന്നറിയിപ്പ്. സൈബര്‍ ആക്രമണത്തിന് പിന്നാലെ ബിജുവിന് പിന്തുണ പ്രഖ്യാപിച്ച് അജു വര്‍ഗീസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേര്‍ന്ന പ്രിയ പ്രകാശ് വാര്യര്‍ക്കു നേരെയും സൈബര്‍ ആക്രമണം നടന്നിരുന്നു.