ചാലക്കുടിയെ ഇളക്കി മറിച്ച് ഇന്നസെന്റിന്റെ റോഡ് ഷോ; അണികള്‍ക്ക് ആവേശം പകരാന്‍ മമ്മൂട്ടിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 07:34 PM  |  

Last Updated: 20th April 2019 07:34 PM  |   A+A-   |  

 

ചാലക്കുടി: ചാലക്കുടി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ മെഗാ റോഡ് ഷോയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലുണ്ടായതിനേക്കാള്‍ മികച്ച ജനപിന്തുണയാണ് ഈ വര്‍ഷം കാണുന്നതെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തുമെന്നും മെഗാ റോഡ് ഷോയിലുടനീളം പങ്കെടുത്തതിന്റേ ആവേശം പങ്കുവെച്ചുകൊണ്ട് ഇന്നസെന്റ് പറഞ്ഞു. 

മെഗാ റോഡ് ഷോ പെരുമ്പാവൂരില്‍ നിന്നു വിട്ട് പട്ടിറ്റം എത്താറായപ്പോള്‍ അല്ലപ്രയില്‍ മമ്മൂട്ടി ഇന്നസെന്റിനോടൊപ്പം ചേര്‍ന്നതോടെ അണികളുടെ ആവേശം അണപൊട്ടി. ഇന്നസെന്റിനോട് തോളരുമ്മി നിന്ന് പ്രചാരണവാഹനത്തില്‍ കയറിയ മമ്മൂട്ടി തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന് വിജയാശംസകള്‍ നേര്‍ന്നു. 

ഇതുവഴിയെത്തിയപ്പോള്‍ ഇന്നസെന്റിനെ കണ്ടാണ് ഇറങ്ങിയതെന്ന മുഖവുരയോടെയാണ് അദ്ദേഹം മൈക്കില്‍ സംസാരിച്ച് തുടങ്ങിയത്.കാറില്‍ നിന്നിറങ്ങിയ മമ്മൂട്ടിയെ പ്രചാരണ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ തുറന്നവാഹനത്തിലേയ്ക്കാനയിച്ചു.ഒപ്പമെത്തിയപ്പോള്‍ ഇന്നസെന്റ് കൈകൊടുത്ത് മമ്മൂട്ടിയെ കുറച്ചുകൂട് മുന്നിലേയ്ക്ക് കൊണ്ടുവന്നു.പിന്നാലെ മൈക്ക് കൊണ്ടുവരാന്‍ ഇന്നസെന്റ് തന്നെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.ഉടന്‍ മുന്നിലെ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്നും മൈമ്മൂട്ടിയുടെ കൈകളിലേയ്ക്ക് മൈക്ക് എത്തിച്ചു.തുടര്‍ന്നാണ് സൗഹൃദം വിവരിച്ച്, സ്‌നേഹം ,പങ്കിട്ട് ,വിജയാംസകള്‍ നേര്‍ന്ന് മമ്മൂട്ടി യാത്രയായത്. കോലഞ്ചേരിയിലെത്തിയപ്പോള്‍ കെപിഎസി ലളിതയാണ് ഇന്നസെന്റിന് വിജയാശംസകളുമായെത്തിയത്. 

ഓരോ കേന്ദ്രത്തിലും വനിതകള്‍ മാത്രം പങ്കെടുത്ത പ്രത്യേക റോഡ് ഷോകളും ആയിരത്തിലേറെ ഇരുചക്രവാഹനങ്ങള്‍ വീതം പങ്കെടുത്ത റാലികളും മെഗാ റോഡ് ഷോയുടെ ഗാംഭീര്യം വര്‍ധിപ്പിച്ചു. അങ്കമാലിയിലെ സമാപന വേദിയില്‍ ഫഌഷ് മോബും അരങ്ങേറി.