താനൂരില്‍ എല്‍ഡിഎഫിന്റെ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ കല്ലേറ്, എട്ട് പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 10:20 PM  |  

Last Updated: 20th April 2019 10:20 PM  |   A+A-   |  

cpm

 

മലപ്പുറം; പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം. താനൂര്‍ അഞ്ചുടിയില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. റോഡ് ഷോ സമാപിച്ചശേഷം പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തീരദേശത്തെ വീടുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. കല്ലേറില്‍ അഞ്ച് സ്ത്രീകള്‍ക്കും മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 

മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നാല്‍ എന്നാണ് സിപിഎം ആരോപണം. എന്നാല്‍ ലീഗ് ഇത് തള്ളി. സിപിഎം പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത് എന്നായിരുന്നു ഇവര്‍ പറയുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.