തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസുകാരന്‍ മകനും മരിച്ചു; അപകടം പാളം മുറിച്ചു കടക്കുന്നതിനിടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 10:36 PM  |  

Last Updated: 20th April 2019 10:36 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്; കാസര്‍കോട് തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസുകാരനായ മകനും മരിച്ചു. മെഗ്രാല്‍ പുത്തൂരിലാണ് അപകടമുണ്ടായത്. നാങ്കി സ്വദേശി അലിയുടെ ഭാര്യ സുഹൈറയും(25) മകന്‍ സഹ്ഷാദുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.