മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 04:42 PM  |  

Last Updated: 20th April 2019 04:42 PM  |   A+A-   |  

 

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് കൃഷ്ണകുമാറിന്റെ പാര്‍ട്ടി പ്രവേശം.

കൃഷ്ണകുമാര്‍ നേരത്തെ  കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവച്ചിരുന്നു. 1980ല്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച കൃഷ്ണകുമാര്‍ കരുണാകരന്റെ വിശ്വസ്തനെന്ന നിലയിലാണ് രാഷ്ട്രീയത്തില്‍ തുടക്കമിടുന്നത്. 1984ല്‍ കൊല്ലം ലോകസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച കൃഷ്ണകുമാര്‍ രാജീവ്ഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായി.

1996ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടതോടെ കൃഷ്ണകുമാറിന്റെ രാഷ്ട്രീയ ജീവിതം മിക്കവാറും അവസാനിക്കുകയായിരുന്നു. കൃഷ്ണകുമാറിനെതിരെയും ഭാര്യ ഉഷയ്‌ക്കെതിരെയും കേന്ദ്ര റവന്യു വകുപ്പ് ചില കേസുകള്‍ രജിസ്‌റര്‍ ചെയ്തിരുന്നു. ഉഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്‌റ് ചെയ്യുകയും കുറച്ചുകാലം ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.