രാഹുല്‍ ഗാന്ധിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 05:52 AM  |  

Last Updated: 20th April 2019 05:52 AM  |   A+A-   |  

kerala-police

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. സുദര്‍ശന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

രാഹുല്‍ ഗാന്ധിക്ക് പുറമെ, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയേയും ഇയാള്‍ അധിക്ഷേപിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അധിക്ഷേപം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് ഇയാള്‍.