കോണ്‍ഗ്രസിന് പിന്തുണ; സിആര്‍ നീലകണ്ഠനെ ആംആദ്മി സസ്‌പെന്റ് ചെയ്തു

ആംആദ്മി പാര്‍ട്ടി കേരളഘടകം കണ്‍വീനര്‍ സിആര്‍ നീലകണ്ഠനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍
കോണ്‍ഗ്രസിന് പിന്തുണ; സിആര്‍ നീലകണ്ഠനെ ആംആദ്മി സസ്‌പെന്റ് ചെയ്തു

ന്യഡല്‍ഹി: ആംആദ്മി പാര്‍ട്ടി കേരളഘടകം കണ്‍വീനര്‍ സിആര്‍ നീലകണ്ഠനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. ആംആദ്മി നേതാക്കള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പകരം കണ്‍വീനറുടെ ചുമതല പിടി തുഹൈലിന് നല്‍കി

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച നടപടിയെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ഘടകത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് പിന്തുണ പഖ്യാപിച്ചതെന്നും എങ്ങനെയെന്ന് ഈ തീരുമാനം എടുത്തതെന്ന് വിശദീകരിക്കാനുമായിരുന്നു ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തെ പിന്തുണയ്ക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. സിപിഎം നേതാക്കളും ആംആദ്മി പാര്‍ട്ടി നേതാക്കളും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്‌.

മലപ്പുറത്ത് എല്‍ഡിഎഫിനും 13 മണ്ഡലങ്ങളില്‍ യൂഡിഎഫിനുമായിരുന്നു കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് ആംആദമി പിന്തുണ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com