തിരുവനന്തപുരം സി.ദിവാകരനൊപ്പം; കേരളത്തില്‍ യുഡിഎഫ് - എല്‍ഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ട്വന്റിഫോര്‍ സര്‍വേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 11:51 PM  |  

Last Updated: 20th April 2019 11:51 PM  |   A+A-   |  

ldf-udf-flag

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറുമെന്ന് ട്വന്റിഫോര്‍ സര്‍വേ. ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. യുഡിഎഫിന് കുറഞ്ഞത് പത്ത് സീറ്റും പരമാവധി 12 സീറ്റുമായിരിക്കും ലഭിക്കുക. എല്‍ഡിഎഫിന് കുറഞ്ഞത് എട്ട് സീറ്റും പരമാവധി പത്ത് സീറ്റും ലഭിക്കും. എന്‍ഡിഎയ്ക്ക് പരമാവധി രണ്ട് സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. 

എന്‍ഡിഎ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സര്‍വേ ഫലം. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാകും തിരുവനന്തപുരം. നേരിയ സാധ്യത മാത്രമാണ് എല്‍ഡിഎഫിനുള്ളത്. വടകരയാണ് ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. എന്‍ഡിഎ പ്രതീക്ഷയോടെ കാണുന്ന മറ്റൊരു മണ്ഡലമായ പത്തനംതിട്ടയും ഇടതിനൊപ്പം നില്‍ക്കാനാണ് സാധ്യത. 

ആലത്തൂര്‍, ആറ്റിങ്ങല്‍, കണ്ണൂര്‍, പാലക്കാട്, മാവേലിക്കര, ആലപ്പുഴ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് സാധ്യത കാണുന്നത്.  പൊന്നാനി മലപ്പുറം, വയനാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, മാവേലിക്കര, ചാലക്കുടി, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, വടകര മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടക്കുക.  

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗം പേരും തൃപ്തരാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമല്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്നാണ് ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം. 70.5 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്. 19.5 പേര്‍ മാത്രമാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നത്. 

20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസംബ്ലി മണ്ഡലങ്ങളില്‍ എത്തായാണ് സര്‍വേ നടത്തിയത്. 280 പോളിങ് ബൂത്തുകളുടെ പരിധിയില്‍ നിന്നായിരുന്നു വിവര ശേഖരണം. സിസ്റ്റമാറ്റിക് റാന്‍ഡത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 7986 വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായങ്ങളെടുത്തു