തുഷാറിന്റെ റോഡ് ഷോയ്ക്ക് സ്മൃതി ഇറാനിയുമില്ല; അതൃപ്തി പരസ്യമാക്കി തുഷാര്‍; പാലം വലിക്കുമോയെന്ന ആശങ്കയില്‍ ബിജെപി

തുഷാറിന്റെ റോഡ് ഷോയ്ക്ക് സ്മൃതി ഇറാനിയുമില്ല -  അതൃപ്തി പരസ്യമാക്കി തുഷാര്‍ - പാലം വലിക്കുമോയെന്ന ആശങ്കയില്‍ ബിജെപി
തുഷാറിന്റെ റോഡ് ഷോയ്ക്ക് സ്മൃതി ഇറാനിയുമില്ല; അതൃപ്തി പരസ്യമാക്കി തുഷാര്‍; പാലം വലിക്കുമോയെന്ന ആശങ്കയില്‍ ബിജെപി

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിലേക്കില്ല. നടുവേദന മൂലം ചികിത്സയിലായത് കൊണ്ടാണ് സ്മൃതി ഇറാനി പ്രചാരണത്തിന് എത്താതിരിക്കുന്നതെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. പകരം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ റോഡ് ഷോ ആണ് ഉണ്ടാവുകയെന്നും നേതാക്കള്‍ വ്യക്തമാക്കി.

സ്മൃതി ഇറാനിയുടെ റോഡ് ഷോ ഇന്നലെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് നാളെത്തേക്ക് മാറ്റുകയിരുന്നു. റോഡ് ഷോയ്ക്കുള്ള ഒരുക്കള്‍ക്കിടയില്‍ മന്ത്രി എത്തില്ല എന്ന വിവരം കേന്ദ്ര നേതാക്കള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍മല സീതാരാമനെ നിയോഗിച്ചതായും അവര്‍ വ്യക്തമാക്കി.നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടെത്തുന്ന നിര്‍മല സീതാരാമന്‍ 10.25ന് ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ല്‍ ഇറങ്ങും.

പ്രധാനമന്ത്രിയും നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ ദേശീയ നേതാക്കള്‍ എത്താത്തതില്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസ് നേതൃത്വവും ബിജെപി നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. നേതാക്കള്‍ എത്താത്തതില്‍ ബിഡിജെഎസ് പ്രവര്‍ത്തകരും അസംതൃ്പതരാണ്. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു തൃശൂരില്‍ നിന്ന് വയനാട്ടിലേക്ക് മാറാനുള്ള തീരുമാനം. നടുവേദനയാണെന്നറിയിച്ച കേന്ദ്രമന്ത്രി അമേഠിയില്‍ സജീവമായി തെരഞ്ഞടുപ്പ് രംഗത്തുണ്ടെന്നും ബിഡിജെഎസ് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ അമേഠിയില്‍ നിന്ന് മാറി നില്‍ക്കരുതെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com