ഒന്നും ചോദിച്ചിട്ടല്ല വന്നത്, ഇനി എങ്ങോട്ടും പോകില്ല: ടോം വടക്കൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2019 11:37 AM  |  

Last Updated: 21st April 2019 11:37 AM  |   A+A-   |  

 

ആലപ്പുഴ: ഒന്നും ചോദിച്ചിട്ടല്ല വന്നതെന്നും ഇനി എങ്ങോട്ടും പോകില്ലെന്നും കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേർന്ന  ടോംവടക്കന്‍. ആലപ്പുഴയില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ്‌ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 സാധാരണ പ്രവര്‍ത്തകനായാണ്‌ ബിജെപിയിലേക്കു വന്നത്‌. ജീവിതത്തിലെ 30 കൊല്ലം കോണ്‍ഗ്രസിന്‌ കൊടുത്തു. പ്രവര്‍ത്തകര്‍ക്ക്‌ സ്‌ഥാനമില്ലാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. രാജ്യത്തിനാണ്‌ താന്‍ പ്രഥമ പരിഗണന നല്‍കുന്നത്‌. രാഷ്‌ട്രീയം രണ്ടാമതാണെന്നും ടോം വടക്കൻ പറഞ്ഞു.

രാഷ്‌ട്രീയ കാലാവസ്‌ഥ മാറിയതുകൊണ്ടല്ല, ദേശസ്‌നേഹംകൊണ്ടാണ്‌ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെതന്നും യുപിഎയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായ ന്യായ്‌ ഏറ്റവും വലിയ അന്യായമാണെന്നും വടക്കന്‍ പറഞ്ഞു.