ടിക്കാറാം മീണ നിയമത്തിന് അതീതനല്ല; മാപ്പുപറഞ്ഞെന്ന പരാമര്‍ശത്തില്‍ ശ്രീധരന്‍പിള്ളയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2019 02:21 PM  |  

Last Updated: 21st April 2019 02:44 PM  |   A+A-   |  

 

തിരുവനന്തപുരം: തനിക്കെതിരായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പരാമശങ്ങളില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. 

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ ചില പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നില്ല. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തു ചെയ്യണമെന്ന് പൂര്‍ണ ബോദ്ധ്യമുണ്ട്. ശ്രീധരന്‍ പിള്ള നിയമത്തിന് അതീതതനല്ലാത്തതുപോലെ ടിക്കാറാം മീണയും നിയമത്തിന് അതീതനല്ലെന്ന് മാത്രം തത്കാലം ഓര്‍മ്മപ്പെടുത്തുന്നുവെന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചതില്‍ ശ്രീധരന്‍ പിള്ള രണ്ടു തവണ മാപ്പ് ചോദിച്ച് വിളിച്ചിരുന്നതായി ടീക്കാറാം മീണ പറഞ്ഞിരുന്നു. കമ്മീഷനെ അനാവശ്യമായി വിമര്‍ശിക്കുന്നത് തെറ്റാണ്. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും മീണ പറഞ്ഞിരുന്നു. 

പോസ്്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ ചില പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നില്ല. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തു ചെയ്യണമെന്ന് പൂര്‍ണ ബോദ്ധ്യമുണ്ട്. ശ്രീധരന്‍ പിള്ള നിയമത്തിന് അതീതതനല്ലാത്തതുപോലെ ടിക്കാറാം മീണയും നിയമത്തിന് അതീതനല്ലെന്ന് മാത്രം തത്കാലം ഓര്‍മ്മപ്പെടുത്തുന്നു.