ഗര്‍ഭിണിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹം; ആശ്വസിപ്പിക്കുവാന്‍ സുരേഷ് ഗോപിയുടെ കുടുംബം ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2019 05:49 AM  |  

Last Updated: 21st April 2019 05:49 AM  |   A+A-   |  

sureshnda

അന്തിക്കാട്: ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ സുരേഷ് ഗോപിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തി. വയറില്‍ കൈവെച്ച് അനുഗ്രഹിച്ചതിനെ വിമര്‍ശിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നതിന് ഇടയിലാണ് സുരേഷ് ഗോപിയുടെ കുടുംബം അന്തിക്കാട്ടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. 

സുരേഷ് ഗോപിയുടെ മണ്ഡല പര്യടനം ഉണ്ടെന്നറിഞ്ഞ ശ്രീലക്ഷ്മി ഭര്‍ത്താവ് വിവേകിനൊപ്പം കാത്തു നിന്നു. സുരേഷ് ഗോപിയുടെ വാഹനം കടന്നുപോയപ്പോള്‍ ശ്രീലക്ഷ്മി വാഹനത്തിന് പിന്നാലെ ഓടി. ഇത് കണ്ട് സുരേഷ് ഗോപി വാഹനം നിര്‍ത്തുകയും വയറില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു. 

ഇതിന്റെ ഫോട്ടോ സമുഹമാധ്യമങ്ങളില്‍ എത്തിയതിന് പിന്നാലെയാണ് വിവാദമായത്. ഭര്‍ത്താവിന് മാത്രമാണ് യുവതിയുടെ വയറില്‍ സ്പര്‍ശിക്കുവാന്‍ അവകാശം എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍ ഉയര്‍ന്നത്. ഇതോടെ സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ കുടുംബവുമായി ഫോണില്‍ സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. 

ഇതിനെ പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയും, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര എന്നിവര്‍ ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് എത്തിയത്. ശ്രീലക്ഷ്മിക്ക് മധുരം നല്‍കി ആശ്വസിപ്പിച്ചാണ് ഇവര്‍ മടങ്ങിയത്.