ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2019 05:48 AM  |  

Last Updated: 21st April 2019 05:48 AM  |   A+A-   |  

train

കൊച്ചി: ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി നാളെ മുതല്‍ ഏപ്രില്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നാല് പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി. നിരവധി ട്രെയ്‌നുകളുടെ സര്‍വീസ് വൈകും. 56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്പര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303ാം നമ്പര്‍ എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്. 

56380ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ 45 മിനിറ്റ് തുറവൂരിനും കുമ്പളത്തിനും ഇടയില്‍ പിടിച്ചിടും. 12218ാം നമ്പര്‍ ചത്തീസ്ഗഡ്-കൊച്ചുവേളി കേരള സമ്പര്‍ക് ക്രാന്തി ദൈ്വവാര എക്‌സപ്രസ് 26 മുതല്‍ 28 വരെ കുമ്പളത്ത് 55 മിനിറ്റ് പിടിച്ചിടും. 

12484ാം നമ്പര്‍ അമൃത്സര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രല് 23ന് 15 മിനിറ്റ് എറണാകുളം സൗത്തിലും, 19262ാം നമ്പര്‍ പോര്‍ബന്തര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 27ന് 15 മിനിറ്റ് എറണാകുളം സൗത്തിലും പിടിച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.