മാഹിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച നൂറ് കുപ്പി വിദേശമദ്യം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി

മാഹിയില്‍ നിന്ന് കൊണ്ടുപോവുകയായിരുന്ന ആരലിറ്ററിന്റെ നൂറ് മദ്യക്കുപ്പികളാണ് രാമല്ലൂരില്‍ കാറില്‍ നിന്ന് പിടികൂടിയത്
മാഹിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച നൂറ് കുപ്പി വിദേശമദ്യം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി

പേരാമ്പ്ര; പേരാമ്പ്രയില്‍ നിന്ന് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് നൂറ് കുപ്പി വിദേശമദ്യം പിടികൂടി. മാഹിയില്‍ നിന്ന് കൊണ്ടുപോവുകയായിരുന്ന ആരലിറ്ററിന്റെ നൂറ് മദ്യക്കുപ്പികളാണ് രാമല്ലൂരില്‍ കാറില്‍ നിന്ന് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ മാഹിയില്‍ നിന്ന് മദ്യം കടത്താന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ കണക്കിലെടുത്താണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കേ ഇനി വരുന്ന ദിവസങ്ങളില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളും അവധിയായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com