മോദിക്ക് കേരളത്തെക്കുറിച്ച് ഒന്നുമറിയില്ല; ഇത് ദൈവത്തിന്റെ സ്വന്തം നാടെന്ന് പിണറായി

മോഡിയുടെ കക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, ഇത് നാട് വേറെയാണ്. കേരളത്തില്‍ അത് നടക്കില്ല
മോദിക്ക് കേരളത്തെക്കുറിച്ച് ഒന്നുമറിയില്ല; ഇത് ദൈവത്തിന്റെ സ്വന്തം നാടെന്ന് പിണറായി

കൊച്ചി: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് പലതും അറിയാത്തതുപോലെ കേരളത്തെക്കുറിച്ചും പ്രധാനമന്ത്രി മോഡിക്ക് ഒന്നുമറിയില്ല. ഇത് ദൈവനാമം ഉച്ചരിക്കാന്‍ പറ്റാത്ത നാടാണെന്നാണ് മോഡി പറഞ്ഞത്. എന്നാല്‍, ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. മോഡി പറഞ്ഞതുപോലെ ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ ആരും കേസില്‍പെട്ടിട്ടില്ലെന്ന് പിണറായി പറഞ്ഞു.

തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന നിലപാടാണ് സംഘപരിവാറിന്. നാമജപം നടത്തിയതിനല്ല, ശബരിമലയെയും സന്നിധാനത്തെയും കലാപഭൂമിയാക്കാന്‍ ശ്രമിച്ചതിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തത്. നിയമവ്യവസ്ഥയ്ക്ക് എതിരായി സംഘപരിവാര്‍ വന്നപ്പോഴാണ് ശക്തമായ നടപടിയുണ്ടായത്. സ്ത്രീകളെയും കുടുംബത്തെയുമടക്കമാണ് ആക്രമിച്ചത്. ഇവിടെ നിയമത്തിന് ആരും അതീതരല്ല. നിയമത്തിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും ശക്തമായ നടപടിയുണ്ടാകുമെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

മറ്റ് പലതും അറിയാത്തതുപോലെ കേരളത്തെക്കുറിച്ചും പ്രധാനമന്ത്രി മോഡിക്ക് ഒന്നുമറിയില്ല. ഇത് ദൈവനാമം ഉച്ചരിക്കാന്‍ പറ്റാത്ത നാടാണെന്നാണ് മോഡി പറഞ്ഞത്. എന്നാല്‍, ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. മോഡി പറഞ്ഞതുപോലെ ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ ആരും കേസില്‍പെട്ടിട്ടില്ല. 

തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന നിലപാടാണ് സംഘപരിവാറിന്. നാമജപം നടത്തിയതിനല്ല, ശബരിമലയെയും സന്നിധാനത്തെയും കലാപഭൂമിയാക്കാന്‍ ശ്രമിച്ചതിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തത്. നിയമവ്യവസ്ഥയ്ക്ക് എതിരായി സംഘപരിവാര്‍ വന്നപ്പോഴാണ് ശക്തമായ നടപടിയുണ്ടായത്. സ്ത്രീകളെയും കുടുംബത്തെയുമടക്കമാണ് ആക്രമിച്ചത്. ഇവിടെ നിയമത്തിന് ആരും അതീതരല്ല. നിയമത്തിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും ശക്തമായ നടപടിയുണ്ടാകും. പ്രകോപനമായിരുന്നു സംഘപരിവാര്‍ ലക്ഷ്യം. സംയമനത്തോടെ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിച്ചതിനാല്‍ സമാധാനം നിലനിന്നു. ഇത്തരം അക്രമം നടത്തിയവര്‍ക്കെതിരെയാണ്
കേസെടുത്തത്. മോഡിയുടെ കക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, ഇത് നാട് വേറെയാണ്. കേരളത്തില്‍ അത് നടക്കില്ല.

ബിജെപിയുടെ വോട്ട് സ്വന്തം സ്ഥാനാര്‍ഥിക്കുതന്നെ കിട്ടുമെന്നുറപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുമോ. വലിയ നേതാവിനെപ്പോലും സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയിടത്ത് എന്താണ് ബിജെപിയുടെ അവസ്ഥ. സ്ഥാനാര്‍ഥി തിരിഞ്ഞുനോക്കുമ്പോള്‍ പിന്നില്‍ അനുയായികളില്ലാത്ത സ്ഥിതിയല്ലേ. അണികളെല്ലാം നാളെ ബിജെപിയാകുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ഥിയുടെ പിന്നാലെയല്ലേ. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുകാരെ വിലക്കെടുക്കാനാണ് ബിജെപി കോടികള്‍ മുടക്കുന്നത്. ഇവിടെ പണമുറപ്പിച്ച് വോട്ട് കച്ചവടമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com