വയനാടിന്റെ സമഗ്ര വികസനത്തിന് ജയിക്കേണ്ടത് തുഷാർ വെള്ളാപ്പള്ളി : പ്രീതി ന‌ടേശൻ

വയനാട്ടിലെ വികസന മുരടിപ്പിൽ ഒരു മാറ്റം ആഗ്രഹിച്ച് കൊണ്ടാണ് മണ്ഡലത്തിലെ വോട്ടർമാർ തുഷാറിനെ നെഞ്ചിലേറ്റുന്നത്
വയനാടിന്റെ സമഗ്ര വികസനത്തിന് ജയിക്കേണ്ടത് തുഷാർ വെള്ളാപ്പള്ളി : പ്രീതി ന‌ടേശൻ

കൽപ്പറ്റ: വയനാടിന്റെ സമഗ്ര വികസനത്തിന് എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെളളാപ്പള്ളി വിജയിക്കണമെന്ന് തുഷാറിന്റെ അമ്മ പ്രീതി നടേശൻ. വയനാ‌ട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു പ്രീതി നടേശൻ. വയനാട്ടിൽ തുഷാറിന്റെ വിജയത്തിന് വേണ്ടി സർവമേഖലകളിലെയും ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നും പ്രീതി പറഞ്ഞു.

വയനാട്ടിലെ വികസന മുരടിപ്പിൽ ഒരു മാറ്റം ആഗ്രഹിച്ച് കൊണ്ടാണ് മണ്ഡലത്തിലെ വോട്ടർമാർ തുഷാറിനെ നെഞ്ചിലേറ്റുന്നത്. ഇത് ഒരു വലിയ മാറ്റമാണ്. തുഷാർ വിജയിച്ചാൽ മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമെന്നും പ്രീതി നടേശൻ പറഞ്ഞു.

പുളിയാർമലയിലെ വാടോത്ത് , നെടുംനിലം, മേപ്പാടി പഞ്ചായത്തിലെ നെടുങ്കരണ,വടുവഞ്ചാൽ പഞ്ചായത്തിലെ തോമാട്ടുചാൽ,തൃക്കൈപ്പറ്റയിലെ മുക്കംകുന്ന് എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളിലാണ് പ്രീതി നടേശൻ സംസാരിച്ചത്. ബിഡിജെഎസ്  സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, എക്സിക്യൂട്ടീവ് മെമ്പർ ഡോ. എ.വി. ആനന്ദരാജ്, കെ. ആർ. കൃഷ്ണൻ, എം.മോഹനൻ, ഡോ.ഷേർളി പി. ആനന്ദ് എന്നിവരും പ്രീതി നടേശനൊപ്പം യോ​ഗങ്ങളിൽ സംബന്ധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com